വയോജനങ്ങൾക്ക് ആശ്വാസമേകാൻ ‘പ്രശാന്തി’ കുട്ടികൾക്ക് ‘ചിരി’ ഹെൽപ്പ്ലൈൻ സംവിധാനം

0
64

കോവിഡ് കാലത്ത് ഒറ്റയ്ക്കു കഴിയുന്ന വയോജനങ്ങൾ മാനസികമായി ഏറെ സമ്മർദ്ദം അനുഭവിക്കുന്നവരാണ്. ഇങ്ങനെ ഒറ്റയ്ക്ക് കഴിയുന്നവർക്ക് ആശ്വാസം നൽകാനായി ‘പ്രശാന്തി’ എന്ന ഹെൽപ്പ്ലൈൻ സംവിധാനം പൊലീസിൻറെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കും.

അതുപോലെതന്നെ കുട്ടികൾക്ക് മാനസിക ഉല്ലാസം പകർന്നുനൽകാനായി ‘ചിരി’ എന്ന ഹെൽപ്പ്ലൈൻ സംവിധാനവും നടപ്പാകുന്നുണ്ട്. പൊലീസ് വളരെ കൃത്യമായി ഇടപെടൽ നടത്തി ഹെൽപ്പ്ലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.