രണ്ടാം പിണറായി സർക്കാരിന് അഭിനന്ദപ്രവാഹം

0
59

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരത്തിലേറിയ പിണറായി വിജയന് ആശംസകളറിയിച്ച് പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്രമോഡി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, നടൻ മോഹൻലാൽ, സംവിധായകൻ അടൂർ ​ഗോപാലകൃഷണൻ എന്നിവർ ആശംസകളറിയിച്ചു. രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങൾ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ’; രണ്ടാം പിണറായി സർക്കാരിന്‌ ആശംസയുമായി മോഹൻലാൽ. ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ മോഹൻലാൽ പുതിയ സർക്കാരിന്‌ ആശംസകൾ നേർന്നത്‌.
രണ്ടാമൂഴം ലഭിച്ച മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ആശംസകള്‍ അറിയിച്ച എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയെ ‘എന്റെ സഹോദരന്‍’ എന്നാണ് വിശേഷിപ്പിച്ചത്. തന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെ സ്ഥിരോത്സാഹത്തിലൂടെയും സാമൂഹികമായ തുല്യതയും സമൃദ്ധിയും സമാധാനവും ജനങ്ങള്‍ക്ക് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കട്ടെ എന്നും സ്റ്റാലിൻ ട്വീറ്റിൽ പറഞ്ഞു. രണ്ടാമൂഴത്തില്‍ നാടിന്റെ നന്മയ്ക്ക് ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രിക്കും എൽഡിഎഫ് സർക്കാരിനും ആശംസ നേർന്ന് നടന്‍ ദിലീപ്. ഫേസ്ബുക്കിലൂടെയാണ് താരം ആശംസ അറിയിച്ചത്.