‘എന്റെ സഹോദരന്‍ പിണറായി വിജയന് ആശംസകള്‍’; അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

0
82

 

കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാമതും അധികാരമേറ്റ പിണറായി വിജയന് അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന്‍. ട്വിറ്ററിലൂടെയാണ് സ്റ്റാലിന്‍ അഭിനന്ദനം അറിയിച്ചത്. ‌ ”കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്റെ സഹോദരന്‍ പിണറായി വിജയന് ആശംസകള്‍. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും സാമൂഹിക സമത്വത്തിലേക്കും സമാധാനത്തിലേക്കും ജനങ്ങളുടെ അഭിവൃദ്ധിയിലേക്കും നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” – സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു