വി​ജ​യ്കാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു, ആ​രോ​ഗ്യ​നി​ല മോശമെന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ

0
55

 

ത​മി​ഴ് ന​ട​നും ഡി​എം​ഡി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്കാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ബുധനാഴ്ച പുലർച്ചെയാണ് ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്.

ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി അ​ദ്ദേ​ഹ​ത്തെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടു​ന്നു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് ബാ​ധി​ത​നാ​യ അ​ദ്ദേ​ഹം രോ​ഗ​മു​ക്തിയും നേ​ടി​യി​രു​ന്നു.