നെറ്റ്ഫ്‌ലിക്‌സിന്റെ ബിഗ് ബജറ്റ് ചിത്രം ദി ഗ്രേ മാന്റെ ചിത്രീകരണം സ്പെയിനിൽ

0
54

തമിഴ് നടൻ ധനുഷ് പ്രധാന വേഷത്തിൽ എത്തുന്ന നെറ്റ്ഫ്‌ലിക്‌സിന്റെ ബിഗ് ബജറ്റ് ചിത്രം ദി ഗ്രേ മാന്റെ ചിത്രീകരണം അടുത്ത ഷെഡ്യൂളിനായി സ്‌പെയിനിലേക്ക്. യുഎസ്എയിൽ പുരോഗമിച്ചുകൊണ്ടിരുന്ന ഗ്രേ മാൻ ധനുഷിന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണിത്. ധനുഷും ടീമിനൊപ്പം ചിത്രീകരണത്തിന് സ്‌പെയിനിലേക്ക് പോയിട്ടുണ്ട്.

ധനുഷിന് ഇനിയും കുറച്ചു ദിവസത്തെ ഷൂട്ട് അവശേഷിക്കുന്നുണ്ട്. 40 ദിവസത്തേക്ക് ഷൂട്ട് ചെയ്യാനായിരുന്നു പ്രാരംഭ പദ്ധതി, എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ചിത്രീകരണം നീട്ടി വെക്കെണ്ടി വന്നു. റൂഷോ ബ്രദേർസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സ്‌പൈ ത്രില്ലർ ആണ്.