പ്രതിപക്ഷനേതാവാര് നീയല്ല, ഞാനാണെന്ന് നേതാക്കൾ

0
84

കോൺഗ്രസിൽ അടി മൂത്തു, നിസഹായരായി കേന്ദ്രനേതാക്കൾ

എന്തുവന്നാലും പ്രതിപക്ഷനേതാവ് താനായിരിക്കുമെന്ന് രമേശ് ചെന്നിത്തല, ആ പൂതി മനസിൽ വെച്ചാൽ മതിയെന്ന് വി ഡി സതീശൻ, ഇവരാരുമല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. തീരുമാനാകുന്നില്ലെങ്കിൽ തന്നെ തീരുമാനിക്കണമെന്ന വാദവുമായി പി ടി തോമസ്. പ്രതിപക്ഷനേതാവിനെ തീരുമാനിക്കാൻ വിളിച്ചുചേർത്ത കോൺഗ്രസ്‌ നിയമസഭാകക്ഷി യോഗത്തിൽ നേതാക്കൾ തമ്മിലുള്ള തമ്മിൽത്തല്ലും ചേരിപ്പോരും കണ്ട് ഹൈകമാൻഡ് നേതാക്കൾ അന്തം വിട്ടു.

നേതാക്കൾ തമ്മിൽ വാക്കുതർക്കവും ചേരി തിരിഞ്ഞുള്ള പോരാട്ടവും കണ്ടതോടെ കോൺഗ്രസ് കേരളത്തിൽ ഒരുകാലത്തും രക്ഷപ്പെടില്ലെന്ന ആത്മഗതവുമായി ദേശീയ നേതാക്കൾ. ഇക്കുറി നിയസഭ തെരഞ്ഞെടുപ്പിൽ തോറ്റമ്പിയിട്ടും ഗ്രൂപ്പ് പേര് ചേരി തിരിഞ്ഞുള്ള പോരാട്ടവും കാരണം പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനാകാതെ ഹൈക്കമാൻഡ് നിയോഗിച്ച നേതാക്കൾ ത്രിശങ്കുവിലായി.