മണിപ്പുരിലെ മുതിര്‍ന്ന സിപിഐ എം നേതാവും കര്‍ഷകസമര നായകനുമായ തൗഡം കോമള്‍ (78) കോവിഡ് ബാധിച്ച് മരിച്ചു . ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, മണിപ്പുര്‍ ലൗമീ മരുപ് (എഐകെഎസ്) സെക്രട്ടറി, ഓള്‍ ഇന്ത്യ കിസാന്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1966ല്‍ ഖുന്‍ഡ്രാക്പത്തിലെ സ്വന്തം ഗ്രാമത്തില്‍ യുവ കമ്യൂണിസ്റ്റ് നേതാവായി മാറിയ അദ്ദേഹം ഗ്രാമീണമേഖലയിലെ കര്‍ഷകരെയും അധഃസ്ഥിതരെയും സംഘടിപ്പിക്കാൻ നിരന്തരം പ്രയത്‌നിച്ചു. സര്‍ക്കാര്‍ വിദ്യാലയത്തില്‍ അധ്യാപകനായി. ഖുന്‍ഡ്രാക്പം മണ്ഡലത്തില്‍നിന്ന് 1995ലും 2002ലും നിയമസഭയിലേക്ക് മത്സരിച്ചു.
55 വര്‍ഷം നീണ്ട പാര്‍ടി പ്രവര്‍ത്തനത്തിലൂടെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ ഇടംനേടി. അദ്ദേഹത്തിന്റെ വിയോഗം മണിപ്പുരിലെ കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അനുശോചന സന്ദേശത്തില്‍ കുറിച്ചു. ധീരസഖാവിനോടുള്ള ആദരവറിയിച്ച് പാര്‍ടി പതാക താഴ്‌ത്തിക്കെട്ടി.