അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണത്തിൽ 12 തീവ്രവാദികളെ വധിച്ചു

0
53

 

അഫ്ഗാനിസ്ഥാനിലെ കിഴക്കൻ ലാഗോർ പ്രവിശ്യയിൽ നടന്ന വ്യോമാക്രമണത്തിൽ 12 തീവ്രവാദികളെ വധിച്ചു. താലിബാൻ ഒളിത്താവളങ്ങളിലാണ് വ്യോമാക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

അസ്ര ജില്ലയിലെ കിഴക്കൻ ലാഗോറിൽ താലിബാൻ ഒളിത്താവളങ്ങളിലാണ് യുദ്ധ വിമാനങ്ങൾ ആക്രമണം നടത്തിയത്.തിങ്കളാഴ്ച രാത്രിയാണ് താലിബാൻറെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് സൈന്യം ആക്രമണം നടത്തിയത്.

സായുധരായ 12 തീവ്രവാദികൾ സംഭവ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതായും മൂന്നു പേർക്ക് പരിക്കേറ്റതായും ആർമി വാർത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്.