അഴിമതിവീരന്റെ മകനെ മത്സരിപ്പിച്ചപ്പോൾ എവിടെപ്പോയി ധാർമികത, ചന്ദ്രിക പത്രത്തിന്റെ തൊലിയുരിച്ച് അഡ്വ. സി ഷുക്കൂർ

0
76

അഴിമതിവീരന്റെ മകനെ മത്സരിപ്പിച്ചപ്പോൾ എവിടെപ്പോയി ധാർമികത; ചന്ദ്രികയോട് ചോദ്യവുമായി കാസർകോട്ടെ മുതിർന്ന അഭിഭാഷകൻ സി ഷുക്കൂർ. ഉപ്പ അഴിമതിക്കേസിൽ ജയിലിൽ ആയപ്പോൾ കളമശേരിയിൽ മകൻ അബ്ദുൾ ഗഫൂറിനെ മത്സരിപ്പിക്കുവാൻ തീരുമാനിച്ചത് പാണക്കാട് തങ്ങളാണ്. ലീഗാണ്. ആ പാർട്ടിയുടെ മുഖപത്രത്തിലെ വാർത്തയുടെ തലക്കെട്ട് “വിജയൻ കുടുംബം കേരളം ഭരിക്കും” എന്നും.

DYFI യുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയതിനുശേഷമാണ് വീണ വിജയനുമായുള്ള വിവാഹം നടന്നതെന്നു അറിയാത്തവരല്ല ചന്ദ്രികയിൽ തലകെട്ട് കൊടുക്കുന്നത്. മുഹമ്മദ് റിയാസും വീണയുമായുള്ള വിവാഹം പോലും മത ധ്രുവീകരണത്തിനു ടൂളാക്കുവാൻ കഴിയുമോന്ന് കരുതിയവരും നമുക്കിടയിൽ ഉണ്ട്. മതത്തെ വൈകാരികമായി കത്തിച്ചു പ്രതിസന്ധി മറികടക്കാമെന്നാ ആത്മീയ കച്ചവടക്കാരുടെ ബുദ്ധി കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കളമശ്ശേരിയിൽ അഴിമതിവീരനു പകരം മകൻ അബ്ദുൾ ഗഫൂറിനെ മത്സരിപ്പിച്ച പാർട്ടിക്കാർക്കു നല്ല നമസ്കാരം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം.

ഉപ്പ അഴിമതിക്കേസിൽ ജയിലിൽ ആയപ്പോൾ കളമശേരിയിൽ മകൻ അബ്ദുൾ ഗഫൂറിനെ മത്സരിപ്പിക്കുവാൻ തീരുമാനിച്ചത് പാണക്കാട് തങ്ങളാണ്. ലീഗാണ്. ആ പാർട്ടിയുടെ മുഖപത്രത്തിലെ വാർത്തയുടെ തലക്കെട്ട് “വിജയൻ കുടുംബം കേരളം ഭരിക്കും”. കെ എം ഷാജിയും ഗഫൂറും കുഞ്ഞാലിക്കുട്ടി സാഹിബും ഇക്കുറി മത്സരംഗത്ത് ഉണ്ടായിരുന്നില്ലെങ്കിൽ ? ലീഗുസുഹൃത്തുക്കൾ ആത്മ പരിശോധന നടത്തുമെന്ന പ്രതീക്ഷ ഒന്നുമില്ല. മതത്തെ വൈകാരികമായി കത്തിച്ചു ഈ പ്രതിസന്ധി മറികടക്കാമെന്നാകും ആത്മീയ കച്ചവടക്കാരുടെ ബുദ്ധി, പക്ഷെ ഇതു കേരളമാണെന്നു ഓർത്താൽ നന്ന്. പി എ മുഹമ്മദ് റിയാസ് 13 വർഷം മുമ്പ് ലോക്സഭയിലേക്കു കോഴിക്കോട് നിന്നും മത്സരിച്ചത് മറന്നിട്ടില്ലല്ലോ?

DYFI യുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയതിനു ശേഷമാണ് വീണ വിജയനുമായുള്ള വിവാഹം നടന്നതെന്നു അറിയാത്തവരല്ല ചന്ദ്രികയിൽ തലകെട്ട് കൊടുക്കുന്നത്. മുഹമ്മദ് റിയാസും വീണയുമായുള്ള വിവാഹം പോലും മത ധ്രുവീകരണത്തിനു ടൂളാക്കുവാൻ കഴിയുമോന്ന് കരുതിയവരും നമുക്കിടയിൽ ഉണ്ട്. ഇടതുപക്ഷത്തിനാണ് ജനം തുടർഭരണം നൽകിയത്, മികച്ച മന്ത്രിമാർ തന്നെയാണ് ഓരോരുത്തരും. നിയുക്ത മന്ത്രി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയുടെ മരുമകനായി കാണുവാൻ തോന്നുന്ന ബോധത്തിൽ നിന്നും ഉടലെടുക്കുന്ന കുറിപ്പുകൾക്ക് പിന്നിലെ (അ)രാഷ്ട്രീയം കേരളം പുച്ഛിച്ചു തള്ളും. കളമശ്ശേരിയിൽ, അഴിമതിവീരനു പകരം മകൻ അബ്ദുൾ ഗഫൂറിനെ മത്സരിപ്പിച്ച പാർട്ടിക്കാർക്കു നല്ല നമസ്കാരം.