ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞു

0
65

ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞു. ഗാസ മുനമ്പിലെ ചരക്കുപ്രവേശനം നിയന്ത്രിക്കുന്ന ഏകോപന സമിതി മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ വലിയ ഇന്ധന ക്ഷാമവും വൈദ്യുതി ക്ഷാമവും നേരിടുകയാണ് ഗാസ.

ഗാസയിലെ അടിസ്ഥാന സൗകര്യങ്ങളെ ആക്രമണങ്ങൾ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് ഇസ്രയേലിന്റെ നീക്കം.പലസ്തീൻ-ഇസ്രയേൽ സംഘർഷം പുനരാരംഭിച്ചതിന് ശേഷം 200ലധികം ആളുകൾ ഗാസയിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ആക്രമണം തുടങ്ങി ഒരാഴ്ചയ്ക്കകം 212 പേർ പലസ്തീനിൽ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരിൽ 61 കുട്ടികൾ ഉൾപ്പെടുന്നു. 1500 ലധികം പലസ്തീനികൾക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. രണ്ട് കുട്ടികളടക്കം പത്ത് പേർ ഒരാഴ്ചയ്ക്കിടയിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.