ടൗട്ടെ ചുഴലിക്കാറ്റ് : സംസ്ഥാനത്ത് 7 മരണം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

0
99

സംസഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും 7 മരണം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് മരണവിവരം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് വലിയ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും തീരദേശത്തുള്ളവർ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കനത്ത മഴയിലും കടൽക്ഷോഭത്തിലുമായി 1464 വീടുകൾ ഭാഗീകമായും 68 വീടുകൾ പൂർണമായും തകർന്നു.