മൃ​ത​ദേ​ഹ​ങ്ങ​ൾ ഗം​ഗ​യി​ലും പോ​ഷ​ക​ന​ദി​ക​ളി​ലും​ വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ നിർദേശം

0
58

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഗം​ഗ​യി​ലും പോ​ഷ​ക​ന​ദി​ക​ളി​ലും​വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ നിർദേശം. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ജ​ല​വി​ഭ മ​ന്ത്രാ​ല​യ​മാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ്, ബീ​ഹാ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് നി​ർ​ദേ​ശം നൽകിയത്.

ഗം​ഗ​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ന​ദി​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന​വ ‌സു​ര​ക്ഷി​ത​മാ​യി നീ​ക്കം‌ ചെ​യ്യു​ക​യും മാ​ന്യ​മാ​യ സം​സ്കാ​രം ഉ​റ​പ്പാ​ക്കു​ക​യും​വേ​ണ​മെ​ന്ന് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. ഗം​ഗ​യി​ലും അ​തി​ൻറെ പോ​ഷ​ക​ന​ദി​ക​ളി​ലും ഭാ​ഗി​ക​മാ​യി ക​ത്തി​യ​തോ അ​ഴു​കി​യ​തോ ആ​യ മൃ​ത​ദേ​ഹ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​ത് അ​ഭി​കാ​മ്യ​മ​ല്ലാ​ത്ത​തും ഭ​യ​പ്പെ​ടു​ത്തു​ന്ന​തു​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി.

ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ന​ദി​ക​ളി​ലെ ജ​ല​ത്തി​ൻറെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെയ്തു.