മന്ത്രി എം എം മണിയുടെ പൈലറ്റ് വാഹനം തലകീഴായി മറിഞ്ഞു; എസ്ഐ അടക്കം മൂന്നുപേർക്ക് നിസാര പരിക്ക്

0
49

മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടം. അപകടമുണ്ടായത്. എസ്ഐ അടക്കം മൂന്ന് പോലീസുകാര്‍ക്ക് അപകടത്തില്‍ നിസാര പരിക്കേറ്റു. നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു. വൈകിട്ട് നാലരയോടെയാണ് അപകടം. തൃക്കൊടിത്താനം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.