കടകംപള്ളി സുരേന്ദ്രൻ കടൽക്ഷോഭ മേഖലകൾ സന്ദർശിച്ചു

0
62

വെട്ടുകാട്, ചെറുവെട്ടുകാട്, കണ്ണാന്തുറ മേഖലകളിലെ കടൽക്ഷോഭ മേഖലകൾ
മന്ത്രി കടകംപള്ളി സുരേന്ദ്രൻ
സന്ദർശിച്ചു. പത്തോളം വീടുകളാണ് ഈ മേഖലയിൽ കടൽ ആക്രമണത്തിൽ തകർന്നത്. അപകട മേഖലയിൽ ഉള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്ന നടപടി പുരോഗമിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആന്റിജൻ ടെസ്റ്റ് നടത്തിയാവും ക്യാമ്പുകളിലേക്ക് മാറ്റുക.