‘അന്നം 21’ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചു

0
54

 

ചെങ്കല്‍ ചൂള അഗ്‌നി രക്ഷാനിലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘അന്നം 21’ ഉച്ചഭക്ഷണ പദ്ധതി റീജിയണല്‍ ഫയര്‍ ഓഫീസര്‍ ദിലീപന്‍ ഉദ്ഘാടനം ചെയ്തു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഭക്ഷണ വിതരണം നടത്തിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മരുന്നും ഭക്ഷണവും ആവശ്യമുള്ള ചെങ്കല്‍ചൂള അഗ്‌നി രക്ഷാനിലയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ നിരവധി പേര്‍ക്കാണ് പദ്ധതിയിലൂടെ സഹായം ലഭിക്കുന്നത്. അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരുടെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് ഇവ നല്‍കിവരുന്നത്. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതുവരെയും പദ്ധതി തുടരും.