കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്ചിമബംഗാളില്‍ രണ്ടാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 16 മുതല്‍ 30 വരെയാണ് ലോക്ഡൗണ്‍. നാളെ രാവിലെ ആറ് മണി മുതല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
ലോക്ഡൗണില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ബസ്, മെട്രോ സര്‍വീസുകള്‍ ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓട്ടോ-ടാക്സി സര്‍വീസിനും നിയന്ത്രണമുണ്ടാകും.
അവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറ് മുതല്‍ 10 മണി വരെ തുറക്കാം. പെട്രോള്‍ പമ്ബുകള്‍ സാധാരണപോലെ തുറക്കും. ബാങ്കുകള്‍ക്ക് 10 മുതല്‍ രണ്ട് വരെ പ്രവര്‍ത്തിക്കാം. 50 ശതമാനം ജീവനക്കാരുമായി തേയില നിര്‍മ്മാണ കമ്പനികൾക്കും പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ, മതപരമായ കൂടിചേരലുകള്‍ അനുവദിക്കില്ല. വിവാഹങ്ങളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതി. പശ്ചിമബംഗാളില്‍ കഴിഞ്ഞ ദിവസം 20,846 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.