ഇടുക്കി പവർ ഹൗസിനു സമീപം മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചനിലയിൽ

0
78

 

ഇടുക്കി ചിത്തിരപുരം പവർ ഹൗസിനുസമീപം തമിഴ്‌നാട് സ്വദേശി ഷോക്കേറ്റ് മരിച്ചു. തിരുനൽവേലി സ്വദേശി സൗന്ദരരാജൻ ആണ് മരിച്ചത്. കനത്ത മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്നും ഷോക്കേറ്റതാണെന്നാണ് നിഗമനം.

ഭാര്യയുടെ അമ്മയുടെ മരണത്തെത്തുടർന്നാണ് പവർഹൗസിലെ ഭാര്യ നിർമലയുടെ വീട്ടിൽ എത്തിയത്. ശനിയാഴ്ച പകൽ കടയിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ പൊട്ടിവീണ കമ്പിയിൽ നിന്നും ഷോക്കേറ്റതാണെന്നാണ് കരുതുന്നത്.