റെഡ്മി നോട്ട് 10 സീരീസിലെ നാലാമത്തെ സ്മാര്‍ട്ട്ഫോണ്‍ ഷവോമി പുറത്തിറക്കി

0
62

റെഡ്മി നോട്ട് 10 സീരീസിലെ നാലാമത്തെ സ്മാര്‍ട്ട്ഫോണ്‍ ഷവോമി പുറത്തിറക്കി. റെഡ്മി നോട്ട് 10 എസിന്റെ ഏറ്റവും വലിയ പ്രത്യേകത എംഐയുഐ 12.5 ന്റെ സാന്നിധ്യമാണ്. അമോലെഡ് ഡിസ്പ്ലേ, മീഡിയടെക് ഹീലിയോ ജി 95 പ്രോസസര്‍, 64 മെഗാപിക്സല്‍ പ്രധാന ക്യാമറ എന്നിവയും ഇതില്‍ കാണാം. 6 ജിബി റാമിനും 64 ജിബി സ്റ്റോറേജ് വേരിയന്റിനും 14,999 രൂപയും 6 ജിബി റാമിനും 128 ജിബി ഇന്റേണല്‍ സ്റ്റോറേജിനും 15,999 രൂപയുമാണ്. ഡീപ് സീ ബ്ലൂ, ഷാഡോ ബ്ലാക്ക്, ഫ്രോസ്റ്റ് വൈറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ പുറത്തിറക്കിയത്.