കിറ്റക്‌സ് ജീവനക്കാരുടെ നിലവിലെ അവസ്ഥ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷിക്കണമെന്ന് വനിതാ കമ്മിഷൻ

0
78

കിഴക്കമ്പലം കിറ്റക്‌സ് ഫാക്ടറിയിൽ വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ കോവിഡ് ബാധയിലാണെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർക്ക് കേരള വനിതാ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി നിർദേശം നൽകി.

റിപ്പോർട്ടിൽ പറയുന്ന പ്രകാരം കോവിഡ് ബാധിതരായ വനിതകളുൾപ്പെടെയുള്ള ജീവനക്കാർക്ക് അടിയന്തരമായി ചികിത്സ നൽകണമെന്നും മറ്റുള്ളവരെ സുരക്ഷിതമായി ക്വാറന്റൈൻ ചെയ്യണമെന്നും കമ്മിഷൻ നിർദേശിച്ചു.