കേരളത്തിന്റെ മുന്‍ഗവര്‍ണര്‍ ആര്‍എല്‍ ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

0
63

കേരളത്തിന്റെ മുന്‍ഗവര്‍ണര്‍ ആര്‍എല്‍ ഭാട്ടിയ(100) മരിച്ചു. മുന്‍ വിദേശകാര്യ മന്ത്രി കൂടിയായിരുന്ന രഘുനന്ദന്‍ ലാല്‍ ഭാട്ടിയ, അമൃത സറിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികില്‍സയിലായിരുന്നു.

2004 ജൂണ്‍ 23 മുതല്‍ 2008 ജൂലൈ 10വരെ സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്നു. അമൃത് സറില്‍ നിന്ന് ആറു തവണ ലോക്‌സഭാംഗമായി. 2004ല്‍ സിക്കന്തര്‍ ഭക്തിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഭാട്ടിയ കേരള ഗവര്‍ണറായി എത്തിയത്. 1991വരെ എഐസിസി സെക്രട്ടറിയായിരുന്നു അദ്ദേഹം.