കുട്ടനാട്ടിൽ വെള്ളപ്പൊക്കം

0
79

 

കനത്ത മഴയിൽ കുട്ടനാട്ടിൽ കനത്ത വെള്ളപ്പൊക്കം. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. മടവീഴ്ചയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാവാലം മാണിക്യമംഗലം പാടശേഖരത്തിൽ മടവീണ് നാശനഷ്ടമുണ്ടായി.

മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കം തടയാനായി പൊഴി മുറിക്കുന്ന പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്. തണ്ണീർമുക്കം ബണ്ടിന്റെ 30 ഷട്ടറുകൾ തുറന്നു. മഴ കനത്തതോടെ കുട്ടനാട്ടിൽ വെള്ളപ്പൊക്കം ശക്തമാണ്.