ക്ലാസ്സ്‌മേറ്റ്സ് ടീം വീഡിയോ കോളില്‍,ചിത്രം വൈറൽ

0
63

ക്ലാസ്സ്‌മേറ്റ്സ് എന്ന ലാല്‍ ജോസ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളായിരുന്നു മുരളി, പയസ്, സുകു, സതീശന്‍ അഥവാ നരേന്‍, ഇന്ദ്രജിത്, പൃഥ്വിരാജ്, ജയസൂര്യ.കഴിഞ്ഞ ലോക്ക്ഡൗണിനും ഇവര്‍ വീഡിയോ കോള്‍ വഴി പരസ്പരം കണ്ടുമുട്ടി. പങ്കെടുത്ത നാലുപേരും സ്ക്രീന്‍ഷോട്ടുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ജയസൂര്യയുടെ ക്യാപ്‌ഷനാണ് രസകരം. ‘കോവിഡ് കാലത്തിന് മുന്‍പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവര്‍ത്തകര്‍’ എന്നാണ് ജയസൂര്യയുടെ കുറിപ്പ്.

കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് ഒഴികെ മറ്റെല്ലാവരും നാട്ടിലായിരുന്നു. ‘ആടുജീവിതം’ ഷൂട്ടിങ്ങിനായി പൃഥ്വി അന്ന് ജോര്‍ദാനിലെ മരുഭൂമിയില്‍ കഴിയുകായായിരുന്നു. ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യമായിരുന്നു പൃഥ്വിക്ക്. ഇന്ന് ഇവരെല്ലാം തന്നെ സ്വന്തം ഭവനങ്ങളുടെ സുരക്ഷയിലാണ്. ലോക്ക്ഡൗണ്‍ ആരംഭിച്ച ശേഷം ഇതില്‍ ജയസൂര്യയുടെ ചിത്രം മാത്രമാണ് തിയേറ്ററുകളിലെത്തിയത്. ‘വെള്ളം’ ആയിരുന്നു റിലീസ് ചെയ്ത ആദ്യ ചിത്രം.