മണിമലയാര്‍, അച്ചന്‍കോവിലാര്‍ നദികളില്‍ കേന്ദ്ര ജലകമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്

0
72

പത്തനംതിട്ടയിലെ മണിമലയാര്‍, അച്ചന്‍കോവിലാര്‍ നദികളില്‍ കേന്ദ്ര ജലകമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. ഇവിടെ ഓറഞ്ച് ബുള്ളറ്റിന്‍ പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്ര ജലകമ്മീഷന്റെ കല്ലൂപ്പാറ സ്റ്റേഷനിലും തുമ്ബമണ്‍ സ്റ്റേഷനിലും ജലനിരപ്പ് അപകട നിലയിലെത്തിയിട്ടുണ്ട്.

മണിമലയാര്‍, അച്ചന്‍കോവിലാര്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിതമായ ക്യാമ്ബുകളിലേക്ക് മാറിത്താമസിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ മണിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി. നാല് ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.