ഇന്ധനവില വര്‍ധന തുടരുന്നു; മെയ് നാലിന് ശേഷം വിലവര്‍ധിക്കുന്നത് എട്ടാംതവണ.

0
61

കോവിഡ് കാലത്ത് ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വർധന തുടരുന്നു. പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയും ഇന്ന് കൂടി.

തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 94.32 രൂപയായി ഉയർന്നു. ഡീസലിന് 89.18 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയുമാണ് വില.

മേയ് നാലിന് ശേഷം എട്ടാംതവണയാണ് ഇന്ധന വില കൂടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഒരുമാസത്തോളം വില കൂടിയിരുന്നില്ല.