എറണാകുളം ജില്ലയിൽ നാല്‌ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു

0
69

ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ നാലു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊച്ചി താലൂക്കിൽ മൂന്നും കണയന്നൂർ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. നാല് ക്യാമ്പുകളിലുമായി 8 കുടുംബങ്ങളിൽ നിന്നായി 6 പുരുഷന്മാരും 16 സ്ത്രീകളും 14 കുട്ടികളുമുൾപ്പടെ 36 അന്തേവാസികളാണുള്ളത്.

ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ച ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി 3 പുരുഷന്മാരും 3 സ്ത്രീകളും 2 കുട്ടികളുമുൾപ്പടെ 8 പേരാണുള്ളത്.

കണ്ടങ്കടവ് സെന്റ് സേവിയേഴ്‌സിൽ ആരംഭിച്ച ക്യാമ്പിൽ ഒരു കുടുംബത്തിലെ ഒരു പുരുഷനും ഒരു സ്ത്രീയും 3 കുട്ടികളുമുൾപ്പടെ അഞ്ചു പേരും നായരമ്പലം ദേവിവിലാസം ഹൈസ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 3 കുടുംബങ്ങളിൽ നിന്നായി ഒരു പുരുഷനും 8 സ്ത്രീകളും 6 കുട്ടികളുമുൾപ്പടെ 15 പേരുമാണുള്ളത്.

കണയന്നൂർ താലൂക്കിൽ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ആരംഭിച്ച ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി ഒരു പുരുഷനും 4 സ്ത്രീകളും 3 കുട്ടികളുമുൾപ്പടെ 8 പേരുമാണുള്ളത്.