ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

0
72

നടൻ ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും വീട്ടുകാർ. മാനസിക-ശാരീരികപീഡനം സഹിക്കാൻ കഴിയാതെയാണ് പ്രിയങ്ക ജീവനൊടുക്കിയതെന്ന്‌ പ്രിയങ്കയുടെ സഹോദരൻ ആരോപിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരം വട്ടപ്പാറയിൽ വീട്ടിൽ പ്രിയങ്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക ഭർത്താവ് ഉണ്ണിക്കെതിരെ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നെന്ന് സഹോദരൻ വെളിപ്പെടുത്തി. അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകനാണ് യുവതിയുടെ ഭർത്താവ്. ശരീരത്തടക്കം മർദിച്ച പാടുകൾ ഉണ്ടെന്ന് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ ഉണ്ണി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടക്കത്തിൽ പ്രിയങ്ക ഒന്നും തന്നെ വീട്ടിൽ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയതെന്നും ബന്ധു രേഷ്മ മാധ്യമങ്ങളോട് പറഞ്ഞു.