രാജീവ് രവി ചിത്രം ‘തുറമുഖ’ത്തിന്റെ ടീസർ റിലീസ് ചെയ്തു

0
146

നിമിഷ സജയൻ നിവിൻ പോളി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന രാജീവ് രവി ചിത്രം ‘തുറമുഖ’ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂര്യ ടി.വി.യുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ആയത്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, മണികണ്ഠൻ ആചാരി, അർജുൻ അശോകൻ, സുദേവ് നായർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്ബ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവും പശ്ചാത്തലമാക്കി, നിവിൻ പോളിയെ നായകനാക്കി, രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ ടീസർ റിലീസ് ചെയ്തു. ചിത്രം കൊച്ചി തുറമഖം പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്.

നിവിൻ പോളിയും രാജീവ് രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് തുറമുഖത്തിന്. ഗോപൻ ചിദംബരമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് തുറമുഖം പറയുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റും സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.