ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു

0
114

ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ചു മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ചു.ആര്‍(29)ആണ് മരിച്ചത്. കഴിഞ്ഞ മാസം 17 നാണ് കൊവിഡ് ബാധിതയായതെന്നും തനിക്ക് നല്ല ചികിത്സ ലഭിച്ചില്ലെന്നും ഗുരുതരാവസ്ഥക്ക് മുമ്പ് രഞ്ചു സഹോദരി രജിതക്കയച്ച സന്ദേശത്തില്‍ പറയുന്നു.

ഗ്രേറ്റ് നോയിഡ ആശുപത്രിയില്‍ നഴ്‌സായി സേവനം തുടങ്ങി 2 ആഴ്ച പിന്നിട്ടപ്പോള്‍ രഞ്ചുവിന് കൊവിഡ് ബാധിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കുടുംബത്തിന്റെ അഭ്യര്‍ത്ഥന. ആദ്യം കൊവിഡ് നെഗറ്റീവായെങ്കിലും പിന്നീടാണ് ആരോഗ്യ നില വഷളായതെന്ന് സഹോദരി രജിത പറഞ്ഞു.