ബീഹാറില്‍ മെയ് 25 വരെ ലോക്ക്ഡൗണ്‍ നീട്ടി

0
78

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബീഹാറില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ 10 ദിവസത്തേക്ക് കൂടി നീട്ടി.ലോക്ക്ഡൗണ്‍ മെയ് 25 വരെ നീട്ടിയതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഫലപ്രദമായിരുന്നുവെന്നും ശുഭ സൂചനയാണ് ഉണ്ടായിട്ടുള്ളതെന്നും നിതീഷ് കുമാര്‍ പറഞ്ഞു. പത്ത് ദിവസം കൂടിയാണ് ബീഹാറില്‍ ലോക് ഡൗണ്‍ നീട്ടിയിരിക്കുന്നത്.