Wednesday
17 December 2025
30.8 C
Kerala
HomeKeralaകനത്ത മഴ: ഭൂതത്താൻ കെട്ടിന്റെ ഷട്ടറുകൾ തുറന്നു, പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

കനത്ത മഴ: ഭൂതത്താൻ കെട്ടിന്റെ ഷട്ടറുകൾ തുറന്നു, പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഭൂതത്താൻ കെട്ടിന്റെ നാലു ഷട്ടറുകൾ തുറന്നു. ഒന്നാം നമ്പർ ഷട്ടർ അഞ്ച് സെന്റീമീറ്ററും എട്ടും ഒൻപതും
നമ്പർ ഷട്ടറുകൾ ഒരു മീറ്ററും 15-ാം നമ്പർ ഷട്ടർ 5 സെ.മീറ്ററുമാണ് തുറന്നത്. ആകെ 2.1 മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്.

ഒരു സെക്കന്റിൽ 197 ഘനമീറ്റർ വെള്ളമാണ് പുറന്തള്ളുന്നത്. 34.90 മീറ്ററാണ് പരമാവധി സംഭരണ ശേഷി. നിലവിൽ 34.10 മീറ്ററാണ് ജലനിരപ്പ്. മഴ കൂടുതൽ ശക്തമായാൽ കൂടുതൽ ഷട്ടറുകൾ തുറക്കും. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments