കോവിഡ് വ്യാപനം; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

0
65

 

കൊവിഡ് വ്യാപനത്തെ തുടർന്ന് യാത്രക്കാർ കുറഞ്ഞതോടെ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി റെയിൽവേ. കൊച്ചുവേളി-മൈസൂർ എക്‌സ്പ്രസ്, കൊച്ചുവേളി നിലമ്പൂർ രാജ്യറാണി, അമൃത എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഈ മാസം 15 മുതൽ 31 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്.

തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പർഫാസ്റ്റ് ട്രെയിനുകൾ, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോർബന്തർ, കൊച്ചുവേളി-ഇൻഡോർ, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ തുടങ്ങിയ മെമു സർവീസുകളും നിർത്തിവെച്ചു.