Saturday
10 January 2026
31.8 C
Kerala
HomeIndiaപശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പരാജയം; എംഎൽഎമാരോട് എംപി സ്ഥാനം രാജിവെക്കരുതെന്ന് ബിജെപി

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പരാജയം; എംഎൽഎമാരോട് എംപി സ്ഥാനം രാജിവെക്കരുതെന്ന് ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ എംഎൽഎമാരോട് എംപി സ്ഥാനം രാജിവെക്കരുതെന്ന് ബിജെപി നിർദേശം. എംപി സ്ഥാനത്തിരിക്കുന്ന രണ്ട് ബിജെപി സ്ഥാനാർത്ഥികളാണ് ഇത്തവണ പശ്ചിമ ബംഗാളിൽ വിജയിച്ചത്.
കൂച്ച്ബിഹാർ എംപി നിസിത് പ്രമാണിക്കും റാണാഘട്ട് എംപി ജഗന്നത് സർക്കാരുമാണ് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടത്. നിസിത് പ്രമാണിക്കിന്റെ ജയം ദിൻഹതയിൽ നിന്നും ജഗന്നത് സർക്കാരിന്റെ ജയം ശന്തിപൂരിൽ നിന്നുമായിരുന്നു.
294 അംഗ നിയമസഭയിൽ 213 സീറ്റ് നേടി വിജയിച്ച തൃണമൂൽ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിൽ എത്തിയതോടെ മമതയുടെ ജനപിന്തുണ വർധിച്ചിട്ടുണ്ടെന്നാണ് ബിജെപി വിലയിരുത്തൽ. ഇതോടെയാണ് എംപി സ്ഥാനം രാജിവെക്കരുതെന്ന് നിർദേശം നൽകിയത.് രണ്ട് എംപിമാരെ നഷ്ടപ്പെടുത്താൻ കേന്ദ്രനേതൃത്വവും ആഗ്രഹിക്കുന്നില്ല. 77 എംഎൽഎമാരാണ് നിലവിൽ ബിജെപിക്കുള്ളത്.

RELATED ARTICLES

Most Popular

Recent Comments