ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

0
66

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഈദുല്‍ ഫിത്​ര്‍ ആയിരിക്കുമെന്ന്​ ഖാസിമാരായ പാണക്കാട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, കോ​ഴി​ക്കോ​ട് ഖാസി​ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി തുടങ്ങിയവര്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ പെരുന്നാൾ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ ഖാസിമാര്‍ അഭ്യര്‍ഥിച്ചു. ഇത്തവണ റമദാന്‍ 30 ദിവസവും പൂര്‍ത്തിയാക്കിയാണ് വ്രതം അവസാനിച്ചത്.