കൊവിഡ് വാക്‌സിൻ കുട്ടികളിൽ പരീക്ഷിക്കുന്നതിന് അനുമതി

0
81

കൊവിഡ് വാക്സിൻ കുട്ടികളിൽ നടത്താൻ അനുമതി. എയിംസ് ഡൽഹി, എയിംസ് പട്ന, മെഡിട്രീന നാഗ്പൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്സിൻ പരീക്ഷണം നടത്തും.

ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ ട്രയലിനാണ് അനുമതി നൽകിയത്. രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുക.ഐ.സി.എം.ആറിന്റെ സഹായത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചെടുത്തത്.

സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ കോവിഡ് വിദഗ് ധ സമിതിയാണ് അനുമതി നൽകിയത്.ഇതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക് സമിതിക്ക് മുമ്പാകെ അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് അനുമതി ലഭിച്ചത്.