കോ​വി​ഡ് രോ​ഗി സിഎ​ഫ്എ​ല്‍​ടിസി​യി​ല്‍ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ല്‍

0
66

കോ​വി​ഡ് രോ​ഗി​യെ സിഎ​ഫ്എ​ല്‍ടിസി​യു​ടെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൃശൂർ നാട്ടിക പ​ഴ​ഞ്ഞിയിലെ അ​രു​വാ​യി ഭ​ട്ടു​മു​റി പു​ഷ്പാ​ക​ര​ന്‍ (കു​ട്ട​ന്‍ -53) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​ര്‍ രാ​വി​ലെ പ​ല ത​വ​ണ വി​ളി​ച്ചി​ട്ടും ഫോ​ണ്‍ എ​ടു​ക്കാ​തി​രു​ന്ന​തോ​ടെ സം​ശ​യം തോ​ന്നി ബ​ന്ധു​ക്ക​ള്‍ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അന്വേഷിക്കുന്നതിനിടെയായാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് ബാധിച്ച് നാല് ദിവസം മുമ്പാണ് നാ​ട്ടി​ക​യി​ല്‍ എ​ത്തി​ച്ച​ത്.