യുപിക്കും ബിഹാറിനും പിന്നാലെ മധ്യപ്രദേശിലും മൃതദേഹങ്ങള്‍ നദിയിൽ തള്ളി

0
124

ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ മൃതദേഹങ്ങള്‍ വ്യാപകമായി പുഴയില്‍ തള്ളിയതിനുപിന്നാലെ മധ്യപ്രദേശിലും മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുകി നടക്കുന്നു. രണ്ടു ദിവസമായി വടക്കേ ഇന്ത്യയെ ആശങ്കയിലാക്കിയ സംഭവം അരങ്ങേറിയതിനുപിന്നാലെയാണ് മധ്യപ്രദേശിലും ഞെട്ടിക്കുന്ന സമാനദൃശ്യങ്ങള്‍ പുറത്തുവന്നത്. പന്ന ജില്ലയിലെ റുഞ്ച് നദിയിലാണ് ഒരു ഡസനിലേറെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നന്ദപുര ഗ്രാമത്തില്‍ മാത്രം ആറു മൃതദേഹങ്ങളാണ് പുഴയില്‍ ഒഴുകി നടക്കുന്നത്. കുളിക്കാനും കുടിക്കാനുമുള്‍പെടെ ഇവിടെ ജനം ഉപയോഗിക്കുന്നത് ഈ പുഴയിലെ വെള്ളമാണ്. ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും നടപടികളൊന്നുമല്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. വ്യാപകമായി പുഴവെള്ളം ഉപയോഗിക്കുന്ന പ്രദേശമാണിത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാര്‍. അതേസമയം, ചില മൃതദേഹങ്ങള്‍ ആചാരങ്ങളുടെ ഭാഗമായി പുഴയിലൊഴുക്കിയതാണെന്ന് പന്ന ജില്ലാ കളക്ടര്‍ സഞ്ജയ് മിശ്ര അറിയിച്ചു. ഇവ കണ്ടെടുത്ത്
സംസ്‌ക്കരിച്ചു. യുബിഹാറിലും മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുക്കുന്നത് ഇതുവരെ നിലച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം നൂറിലേറെ മൃതദേഹങ്ങളാണ് ഇരു സംസ്ഥാനങ്ങളിലൂടെയും ഗംഗയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.