റഷ്യയിൽ സ്​കൂളിൽ വെടിവെപ്പ്​, വിദ്യാർഥികൾ ഉൾപ്പെടെ 11 മരണം, 10 പേർക്ക് പരിക്ക്

0
104

റഷ്യൻ നഗരമായ കാസനിൽ സ്​കൂളിലുണ്ടായ വെടിവെപ്പിൽ വിദ്യാർഥികൾ അടക്കം 11 പേര് കൊല്ലപ്പെട്ടു. ചുരുങ്ങിയത് പത്തിലേറെപ്പേർക്ക് പരിക്കേറ്റതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പത്തോളം വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റതായി വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. മധ്യ റഷ്യൻ നഗരമായ കസാനിലെ 175ാം നമ്പർ ഹൈസ്‌കൂളിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

കൗമാരക്കാരായ രണ്ട്​ തോക്കുധാരികൾ ചേർന്നാണ്​ വെടിവെപ്പ്​ നടത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അതിനിടെ വെട്ടിപ്പിനു നേതൃത്വം നൽകിയ സംഘത്തിലെ രണ്ടാമൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നു. തോക്കുധാരിയായ രണ്ടാമനെ സ്‌കൂളിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇതിൽ 17കാരനായ കൗമാരക്കാരനെ പോലിസ് കസ്റ്റഡിയിലെടുത്തു. രണ്ടാമനുവേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഈയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. തീവ്രവാദ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. ടാറ്റർസ്ഥാൻ പ്രസിഡന്റ് റുസ്തം മിന്നിഖാനോവ് സംഭവസ്ഥലത്തെത്തി. സ്​കൂൾ കെട്ടിടത്തിന്​ മുകളിൽ നിന്ന്​ രണ്ട്​ കുട്ടികൾ നിലവിളിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വെടിയൊച്ചകളും കേൾക്കാം. മറ്റൊരു ദൃശ്യത്തിൽ ഒരു യുവാവിനെ പൊലീസ്​ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളും ഉണ്ട്. ഒപ്പം സ്​ഫോടന ശബ്​ദവും സുരക്ഷാസൈനികർ സ്‌കൂളിനകത്തേക്ക് കുതിക്കുന്ന ദൃശ്യങ്ങളും വിഡിയോവിലുണ്ട്.