രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സെഞ്ച്വറി അടിച്ച് പെട്രോൾ വില

0
80

തെരഞ്ഞെടുപ്പിളിനു പിന്നാലെ ഓരോ ദിവസവും ഇൻടൺ വില കൂട്ടുകയാണ് കേന്ദ്രസർക്കാർ. കോവിഡ് കാലത്തും ജനങ്ങളെ കൊള്ളയടിച്ച് കുത്തക കമ്പനികൾക്ക് കൂട്ടുനിൽക്കുന്ന കേന്ദ്രത്തിലെ ബിജെപി സർക്കാർ ചൊവ്വാഴ്ചയും പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി. ഇതോടെ രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പെട്രോൾ വില 100 രൂപയിൽ കവിഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വീണ്ടും വർധനവ്. പെട്രോളിന് ലിറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ചൊവ്വാഴ്ച കൊച്ചിയിൽ പെട്രോളിന് വില 91.99 രൂപയും ഡീസലിന് 87.02 രൂപയുമാണ്.

തിരുവനന്തപുരം പെട്രോൾ വില 93.77 രൂപയും ഡീസൽ വില 88.56 രൂപയുമാണ്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില 69.04 ഡോളറായി. മെയ് നാലിന് ശേഷം ഇത് ആറാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.