ഡല്‍ഹിയിലെ സരോജ് ആശുപത്രിയില്‍ 80 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍
മരിച്ചു. മരിച്ചതായും എണ്‍പത് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശുപത്രിയിലെ ഒപി വിഭാഗം നിർത്തിവെച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് സ്ഥിരീകരിച്ച എണ്‍പത് ഡോക്ടര്‍മാരില്‍ 12 പേര്‍ ഇതേ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ബാക്കിയുള്ളവരില്‍ അവരുടെ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ. എ കെ റാവത്ത് ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 27 വര്‍ഷമായി സരോജ് ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചയാളാണ് റാവത്ത്. ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലായി ഇതിനകം 300 ല്‍ അധികം ഡോക്ടര്‍മാര്‍ക്കും പാരാമെഡിക് ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലെ യുവ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 26 വയസ്സുള്ള ഡോ. അനസ് മുജാഹിദ് ആണ് കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചത്.