ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി നല്‍കി സന്നദ്ധപ്രവർത്തക രേഖ

0
68

അത്യാസന്ന നിലയിലായ കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചതിനെ അശ്ളീല പദപ്രയോഗത്തിലൂടെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്ത തീവ്ര ഹിന്ദുത്വവാദി ശ്രീജിത്ത് പണിക്കർക്കെതിരെ പൊലീസില്‍ പരാതി. രോഗിയെ ആശുപത്രിയിലെത്തിച്ച പുന്നപ്രയിലെ സന്നദ്ധ പ്രവര്‍ത്തകയായ രേഖയാണ് പുന്നപ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ഏറെ മാനസികമായി വിഷമിപ്പിച്ചെന്ന് രേഖ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ന്യായീകരണ ക്യാപ്സ്യൂള്‍ എന്ന പേരിലായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. ആംബുലന്‍സ് വൈകുമെന്നറിഞ്ഞ് കോവിഡ് ബാധിതനായ യുവാവിനെ സന്നദ്ധ പ്രവര്‍ത്തകരായ അശ്വിനും രേഖയും ചേർന്നാണ് ബൈക്കില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഈ സംഭവത്തില്‍ ശ്രീജിത്ത് പണിക്കര്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിനെതിരെയാണ് പരാതി.