കവി സച്ചിദാനന്ദനു നേരെയുള്ള ഫേസ്ബുക്ക് വിലക്കിൽ പ്രതിഷേധിക്കുക: പു ക സ

0
80

കവി സച്ചിദാനന്ദനു നേരെയുള്ള ഫേസ്ബുക്ക് വിലക്കിൽ കേരളമെങ്ങും പ്രതിഷേധം ഉയർന്നുവരണമെന്ന് പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എൻ കരുണും ജനറൽസെക്രട്ടറി അശോകൻ ചരുവിലും പ്രസ്താവനയിൽ പറഞ്ഞു. പ്രിയപ്പെട്ട കവി സച്ചിദാനന്ദനെ ഫേസ്ബുക്ക് വിലക്കിയിരിക്കയാണ്. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതക്കും നേരെ സച്ചിദാനന്ദൻ ഉയർത്തിക്കൊണ്ടു വരുന്ന സർഗാത്മകമായ നിരന്തര ജാഗ്രതക്കു നേരെയാണ് ഫേസ് ബുക്ക് വിലക്ക്.

മലയാളത്തിൻ്റെ മാത്രമല്ല ലോകത്തിൻ്റെ കവിയാണ് സച്ചിദാനന്ദൻ. അതിർത്തികളില്ലാത്ത മനുഷ്യ സ്നേഹത്തിൻ്റെ മഹത്തായ കവിതകളാണ് സച്ചിദാനന്ദൻ നമുക്ക് തരുന്നത്. തെരുവായ തെരുവുകളില്ലാം കത്തിപ്പടരുന്ന വാക്കുകളാണത്. ഉന്നതമായ നീതിബോധം അത് ഉയർത്തിപ്പിടിക്കുന്നു. മനുഷ്യ തുല്യതക്കു വേണ്ടി കവിതയിലും ജീവിത ത്തിലും കവി ഉയർത്തിക്കൊണ്ടു വരുന്ന പോരാട്ടങ്ങളെ ഫാസിസ്റ്റ് വർഗീയവാദികൾ ഭയക്കുന്നുണ്ട് എന്നതിൻ്റെ തെളിവാണ് ഈ വിലക്ക് എന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.