മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് കൊവിഡ് ബാധിച്ച് മരിച്ചു

0
90

 

മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് കൊവിഡ് ബാധിച്ച് മരിച്ചു. 42 വയസായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ച ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.

കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ച വിപിൻ രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. 2005ൽ ഇന്ത്യാവിഷനിലൂടെ മാധ്യമജീവിതം തുടങ്ങിയ വിപിൻ ചന്ദ് 2012ലാണ് മാതൃഭൂമിയിൽ പ്രവേശിക്കുന്നത്. പറവൂർ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ: ശ്രീദേവി. മകൻ: മഹേശ്വർ.