സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്രാ​പാ​സി​ന് നി​ബ​ന്ധ​ന​ക​ളാ​യി

0
65

 

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്രാ​പാ​സി​ന് നി​ബ​ന്ധ​ന​ക​ളാ​യി. പാ​സി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ഇ​ന്നു വൈ​കി​ട്ടോ​ടെ നി​ല​വി​ൽ വ​രും.

കേ​ര​ള പോ​ലീ​സി​ൻറെ വെ​ബ്സൈ​റ്റി​ലാ​ണ് പാ​സ് ല​ഭി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പേ​ര്, സ്ഥ​ലം, യാ​ത്ര​യു​ടെ ഉ​ദ്ദേ​ശം എ​ന്നി​വ ഓ​ൺ​ലൈ​നി​ൽ പാ​സി​നാ​യി അ​പേ​ക്ഷി​ക്കു​മ്പോ​ൾ രേ​ഖ​പ്പെ​ടു​ത്ത​ണം.

അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് അ​പേ​ക്ഷ​ക​ൻറെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് ഒ​ടി​പി വ​രി​ക​യും അ​നു​മ​തി പ​ത്രം ഫോ​ണി​ൽ ല​ഭ്യ​മാ​വു​ക​യും ചെ​യ്യും.

മരണം, ആശുപത്രി ,അടുത്ത ബന്ധുവിൻറെ വിവാഹം പോലെ ഒഴിവാക്കാനാവാത്ത അവശ്യത്തിന് മാത്രമാണ് പാസ്. ദിവസ വേതനക്കാർക്ക് ജോലിക്ക് പോകാൻ പാസ് അനുവദിക്കും. തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നൽകിയാലും പാസ് ലഭ്യമാക്കും. അവശ്യ വിഭാഗത്തിലുൾപ്പെട്ടവർക്ക് പാസ് വേണ്ട, തിരിച്ചറിയൽ രേഖ മതി.

അ​ടി​യ​ന്ത​ര യാ​ത്ര​ക​ൾ​ക്ക് ഇ​ന്ന് സാ​ക്ഷ്യ​പ​ത്രം വേ​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ ആ​ശു​പ​ത്രി രേ​ഖ​ക​ൾ കൈ​യി​ൽ ക​രു​ത​ണം. ജി​ല്ല വി​ട്ടു​പോ​കാ​ൻ സ​ത്യ​പ്ര​സ്താ​വ​ന ന​ൽ​ക​ണ​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്രം തു​റ​ക്കാം. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം 7.30വ​രെ​യാ​ണ് ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി. ബാ​ങ്കു​ക​ൾ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ തു​റ​ക്കാം. ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ സൗ​ക​ര്യം മാ​ത്ര​മാ​യി​രി​ക്കും ന​ൽ​കു​ക.