കവി സച്ചിദാനന്ദന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ഫേസ്ബുക്ക്. കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചതെന്ന് ഫേസ്ബുക്ക് അറിയിച്ചതായി സച്ചിദാനന്ദന് പറഞ്ഞു. 24 മണിക്കൂർ പോസ്റ്റും ലൈക്കും വിലക്കി. നരേന്ദ്ര മോദിയേയും അമിത് ഷായേയും കുറിച്ചുള്ള പോസ്റ്റിന്റെ പേരിലാണ് വിലക്കെന്ന് സച്ചിദാനന്ദൻ പ്രതികരിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് വിലക്ക് വന്നത്. കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പോസ്റ്റ് ചെയ്തതിനാണ് വിലക്കെന്ന് സച്ചിദാനന്ദന് പറഞ്ഞു. അമിത് ഷായെയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോഡിയെ ക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും, രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്, പോസ്റ്റു പോസ്റ്റു ചെയ്തപ്പോഴാണ് ഇതുണ്ടായത്. ഏപ്രിൽ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമൻ്റിനായിരുന്നു. അതിനും മുമ്പും പല കമൻറുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ്ബുക്കിൽ നിന്നാണ് വന്നത്. മെയ് ഏഴിന്റെ അറിയിപ്പിൽ പറഞ്ഞത് 24 മണിക്കൂർ ഞാൻ പോസ്റ്റ് ചെയ്യുന്നതും കമൻ്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തെ യ്ക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ്ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. വിമർശനങ്ങളെ അടിച്ചമർത്തുന്നതിറെതിരെ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോഴും അറിയിപ്പ് കിട്ടി. ഇത് വ്യക്തമാക്കുന്നത് ഒരു നിരീക്ഷകസംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേ ഉണ്ടെന്നാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. വിദ്വേഷപരമായ ഉള്ളടക്കമുള്ളതല്ല വിഡിയോയെന്നും താന്‍ ഉള്‍പ്പടെയുള്ള ബിജെപിയുടെ വിമര്‍ശകര്‍ നിരീക്ഷണത്തിലുണ്ടെന്ന് കരുതുന്നതായും സച്ചിദാനന്ദന് പറഞ്ഞു. കേന്ദ്രസര്‍ക്കാറും ഫേസ്ബുക്കും ധാരണയുണ്ടെന്ന് മനസിലാക്കുന്നുവെന്നും സച്ചിദാനന്ദന് കൂട്ടിച്ചേര്‍ത്തു.