മസ്ജിദുൽ അഖ്‌സയിൽ ആക്രമണം നടത്തി ഇസ്രായേൽ ; നിരവധിപ്പേർക്ക് പരിക്ക്‌

0
119

ജെറുസലേമിൽ ഇസ്രായേലിന്റെ ആക്രമണം. മസ്ജിദുൽ അഖ്‌സയിലും അധിനിവേശ കിഴക്കൻ ജെറുസലേമിലെ മറ്റിടങ്ങളിലുമുണ്ടായ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 180ഓളം പലസ്തീനികൾക്ക്‌പരിക്കേറ്റു. വിശുദ്ധ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായതിനാൽ ആയിരക്കണക്കിനു പലസ്തീനികളാണ് മസ്ജിദുൽ അഖ്‌സയിൽ എത്തിയിരുന്നത്.

ഇതിൽ ചിലർ ഇസ്രായേലിന്റെ അധിനിവേശത്തിലും പലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചതിനെ തുടർന്നാണ് രാത്രിയിൽ ഇസ്രായേൽ പൊലീസ്‌റബ്ബർ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും ഉപയോഗിച്ച് എതിരിട്ടത്.

പള്ളിക്കുള്ളിലേക്കും പ്രാർഥിക്കുന്നവർക്കും നേരെ സ്റ്റൺ ഗ്രനേഡുകളും ടിയർ ഗ്യാസുകളും ഇസ്രായേൽ സേന എറിഞ്ഞു. പലസ്തീനികളാവട്ടെ പതിവുപോലെ കല്ലുകളും കുപ്പികളും കൊണ്ടാണ് പ്രതിരോധിച്ചത്. 178 പലസ്തീനികൾക്കും ആറ് ഇസ്രായേൽ പൊലീസുകാർക്കുമാണ് പരിക്കേറ്റത്ന്നാണ് റിപ്പോർട്ടുകൾ.

റബ്ബൽ ബുള്ളറ്റ് കൊണ്ട് പരിക്കേറ്റ 88 പലസ്തീനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പലസ്തീൻ റെഡ് ക്രസന്റ് ആംബുലൻസ് സർവീസ് അറിയിച്ചു. ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനായി സാരമല്ലാത്ത പരിക്കുള്ളവരെ പരിചരിക്കാൻ ജെറുസലേമിൽ ഒരു ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ചതായും റെഡ് ക്രസന്റ് അറിയിച്ചു.