വ്യാജ വാറ്റ് തൃശൂര്‍ വാരികുളം സ്വദേശിയെ എക്സൈസ്സ് സംഘം അറസ്റ്റ് ചെയ്തു

0
88

കഴിഞ്ഞ ലോക്ക്‌ഡൗണ്‍ മുതല്‍ വ്യാജ വാറ്റ് നടത്തിവരുകയായിരുന്ന തൃശൂര്‍ വാരികുളം സ്വദേശിയെ എക്സൈസ്സ് സംഘം അറസ്റ്റ് ചെയ്തു.കടംകുഴി സ്വദേശി അമ്ബലപ്പാറയില്‍ ജോസിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. സ്വന്തം പറമ്ബിലും ആളില്ലാതെ കിടക്കുന്ന അയല്‍ പറമ്ബുകളിലും വാഷ് ഒളിപ്പിച്ച്‌ തുടര്‍ച്ചയായി ചാരായം വാറ്റി വിറ്റുവരികയായിരുന്നു ജോസ്.

ഇയാളുടെ പറമ്ബിലെ പലഭാഗത്തുനിന്നുമായി 120 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും 50 കിലോ ഉണ്ട ശര്‍ക്കരയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടികൂടിയത്. കുപ്പിക്ക് 250 രൂപയോളം ചിലവ് വരുന്ന ചാരായം 3000 രൂപ വരെ വാങ്ങിയാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തിരുന്നത്.