ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനം ഇല്ല, ക്ഷേത്ര നട തുറന്ന് സാധാരണ പൂജകൾ നടത്തും

0
80

കോവിഡ്- 19 വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 08.05.20 21 മുതൽ നടപ്പിൽ വരുന്ന ലോക് ഡൗൺ പരിഗണിച്ച് ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനാനുമതി നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.

അതേസമയം ക്ഷേത്ര നട തുറന്ന് ക്ഷേത്രത്തിൽ സാധാരണ പൂജകൾ മാത്രം നടത്താനും യോഗത്തിൽ തീരുമാനമായി. മെയ് 14 മുതൽ 19 വരെയാണ് ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറക്കുക .