എറണാകുളം ജില്ലാ അതിർത്തികൾ ഇന്ന് രാത്രി പൂർണമായും അടയ്ക്കും

0
83

എറണാകുളം ജില്ലാ അതിർത്തികൾ പൂർണമായും ഇന്നു രാത്രിയോടെ അടയ്ക്കുമെന്ന് ആലുവ റൂറൽ എസ്‌.പി കെ കാർത്തിക്. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകും.

നിയന്ത്രണങ്ങളിൽ വിട്ടുവീഴ്‌ചയുണ്ടാകില്ല. അനാവശ്യ കാര്യങ്ങൾക്കു പുറത്തിറങ്ങിയാൽ കർശന നടപടിയെന്നും അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകളിലേക്കു കൂട്ടമായി എത്തരുതെന്നും എസ്‌പി പറഞ്ഞു.