തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: 400 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

0
119

തിരുവനന്തപുരം കാട്ടാക്കട അന്തിയൂർക്കോണം മുക്കംപാലമൂട്ടിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 405 കിലോ കഞ്ചാവ് പിടികൂടി.

തിരുമല സ്വദേശി ഹരികൃഷ്ണൻ (27), വള്ളക്കടവ് സ്വദേശി അഷ്‌കർ (21 എന്നിവരെ അറസ്റ്റ് ചെയ്തു. കടത്തിനു പിന്നിൽ പ്രവർത്തിച്ച ശ്രീകാര്യം ഇടവക്കോട് സ്വദേശികളെയും ബാംഗ്ലൂർ താമസമാക്കിയിട്ടുള്ള മലയാളികളായ മറ്റുള്ളവരെ കുറിച്ചും എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചു.

ഇവർക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തുമ്പോഴാണ് കഞ്ചാവ് വേട്ട. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു.