സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

0
72

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ശ്രീകുമാർ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീവത്സം ഗ്രൂപ്പിൽ നിന്നും ഒരു കോടി രൂപ തട്ടി എന്നതാണ് പരാതി.

ആലപ്പുഴ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പാലക്കാട് നിന്നാണ് അറസ്റ്റ് ചെയ്തത്.ഇദ്ദേഹത്തെ ഇന്ന് ആലപ്പുഴ കോടതിയിൽ ഹാജരാക്കും.നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.